InternationalLatest

ബര്‍ക സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ നൂതന ലേസര്‍ ചികിത്സ

“Manju”

മസ്‌കത്ത്: ബര്‍ക സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ആധുനിക ലേസര്‍ ചികിത്സ സംവിധാനം തുടങ്ങി. ലേസര്‍ ചികിത്സയിലൂടെ വളരെ വേഗത്തില്‍ സുഖപ്പെടുത്താവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയം റുസ്‍താഖ് ഹോസ്‍പിറ്റല്‍ ഡയറക്ടര്‍ ഡോ. നാസര്‍ അല്‍ ശെകേലി ഉദ്ഘാടനം ചെയ്തു.

അതെ സമയം മുറിവുകളോ തുന്നലുകളോ മറ്റ് അസ്വസ്ഥതകളും താരതമ്യേനെ കുറവായിരിക്കുമെന്നും നിലവില്‍ ഒമാനില്‍ ബര്‍കയിലെ സ്റ്റാര്‍ കെയര്‍ ഹോസ്‍പിറ്റലില്‍ മാത്രമാണ് ഇത്തരം സംവിധാനമുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു. വെരിക്കോസ് വെയില്‍സിനുള്ള ലേസര്‍ ചികിത്സയും ആശുപത്രിയില്‍ ലഭ്യമാണ്.

സ്റ്റാര്‍ കെയര്‍ ഹോസ്പ്പിറ്റല്‍ ചെയര്‍മാന്‍, കണ്‍സല്‍ട്ടന്റ് അനസ്‌തേഷ്യ സ്റ്റാര്‍ കെയര്‍ ഹോസ്‍പിറ്റല്‍ സി.ഇ.ഒ നാസര്‍ ബത്ത, ബര്‍ക സ്റ്റാര്‍ കെയര്‍ ഹോസ്‍പിറ്റല്‍ സി.ഒ.ഒ നിത്യാന്ദ പൂജാരി, ഡോ. സാദിഖ് കൊടക്കാട്ട്, സ്റ്റാര്‍ കെയര്‍ ഡയറക്ടര്‍ ഇന്‍ അഡ്‍മിന്‍ ആന്റ് ഫിനാന്‍സ് അബ്ദുല്‍ ജലീല്‍ മന്ദാരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഓര്‍ത്തോപീഡിക്സ്, ഗ്യാസ്ട്രോഎന്‍ട്രോളജി, യൂറോളജി, മെറ്റേണിറ്റി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എന്‍.ടി, ലാപ്രോസ്‌കോപ്പിക് സര്‍ജറി, പള്‍മണോളജി, സ്ലീപ്പ് ലാബ് തുടങ്ങി നിരവധി സേവനങ്ങളും ബര്‍കയിലെ സ്റ്റാര്‍ കെയര്‍ ഹോസ്‍പിറ്റലിലൂടെ ലഭ്യമാക്കുന്നുണ്ട് .

Related Articles

Back to top button