KeralaLatest

കാലാവസ്ഥാവ്യതിയാനം ഔഷധസസ്യങ്ങളെ ബാധിക്കുന്നതെങ്ങനെ? പാഠ്യരംഗത്ത് പുത്തന്‍ അനുഭവം പകര്‍ന്ന് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലെ സെമിനാര്‍

“Manju”

പോത്തന്‍കോട് : പഠന രംഗത്ത് പ്രകൃതിയോട് ചേര്‍ന്ന് നിന്നുകൊണ്ട് ശാന്തിഗിരി 20-ാം ബാച്ചിലെ വിദ്യാര്‍ത്ഥികള്‍. ഐഡൻറിഫിക്കേഷൻ ഓഫ് മെഡിസിനൽ പ്ലാൻസ് റ്റു സ്റ്റഡി ദെയർ ഫീനോളജിക്കൽ ക്യാരക്റ്റേഴ്സ് അഥവാ ഔഷധസസ്യങ്ങളെ തിരിച്ചറിയാം അവയുടെ ഫീനോളജിക്കൽ ക്യാരക്റ്റേഴ്സ് എന്ന വിഷയത്തിൽ ഇന്നലെ (04.04.2024,വ്യാഴാഴ്ച) നടന്ന ക്ലാസ് ആണ് വേറിട്ട അനുഭവമായത്. ജവഹർലാൽ നെഹ്റു നാഷണൽ ബോട്ടാണിക്കൽ ഗാർഡൻ ടെക്നിക്കൽ ഓഫീസറും,സിസ്റ്റമാറ്റിക്ക് ബോട്ടാണിസ്റ്റുമായ ഡോ..എസ്സ്.സന്തോഷ് കുമാർ ശാന്തിഗിരി സിദ്ധ മെഡിക്കൽകോളേജിലെ ഇരുപതാം ബാച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ഓഡിയോ വിഷ്വൽ മുറിയിൽ വച്ച് നടത്തിയ സെമിനാർ നവ്യാനുഭവമായി മാറി.

കാലാവസ്ഥാ വ്യത്യാസങ്ങൾക്ക് അനുസരണമായി ഔഷധസസ്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾകൊണ്ട് ഔഷധസസ്യങ്ങളെ തിരിച്ചറിയാമെന്നും,ഔഷധസസ്യങ്ങളുടെ ഗുണഗണങ്ങൾ, അവയിലെ പ്രത്യേകതകൾ, അവ ഏതെല്ലാം സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു, സസ്യകുടുംബങ്ങളിലെ അടുത്തറിയാനും, തിരിച്ചറിയാനും പ്രേരകമാകുന്ന പ്രത്യേക ഘടകങ്ങൾ,സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളിലെ പ്രത്യേകതകൾ, വർഗ്ഗീകരണം, എന്നിങ്ങനെ രണ്ടാംവർഷ വിദ്യാർത്ഥികൾകളുടെ പാഠ്യപദ്ധതിയ്ക്ക് അനുയോജ്യമാംവിധത്തിൽ സെമിനാർ നയിച്ചു. സെമിനാറിൻെറ തുടർച്ചയായി സംഘടിപ്പിച്ച ശാന്തിഗിരി സിദ്ധ മെഡിക്കൽകോളേജ് ഔഷധ സസ്യോദ്യാനത്തിലേക്കുള്ള ഫീൽഡ്ട്രിപ്പും നടന്നു. ഡോ..എസ്സ്.സന്തോഷ് കുമാർ തിരിച്ചറിഞ്ഞതും, നാമകരണം ചെയ്തതുമായ പത്തോളം സസ്യങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും അറിവ് പകർന്നു നൽകി. കൂടാതെ സസ്യോദ്യാനത്തിൽ ഇതുവരേയും തിരിച്ചറിയപ്പെടാത്തതും, എന്നാൽ ഉദ്യാനത്തിലുള്ള നാനൂറിൽപ്പരം ഔഷധസസ്യങ്ങളെപ്പറ്റി ചടുലമായ വിശദീകരണങ്ങൾ നൽകിയതു എല്ലാവരിലും സന്തോഷവും, കൂടുതൽ അറിവു കിട്ടുന്നതിനും ഇടയായി. വിദ്യാർത്ഥികളോട് സുഹൃത് ബന്ധാധിഷ്ഠിതമായ ഡോക്ടറിൻെറ പാഠ്യരീതി എല്ലാവരേയും അത്ഭുതപ്പെടുത്തി. സെമിനാറിൻേയും, ഫീൽഡ് ട്രിപ്പിൻേറയും ഭാഗമായി ഇരുപതാം ബാച്ച് വിദ്യാർത്ഥികളായ ജെ.എസ്സ്.അഖില., ആർ.എസ്സ്.ഗീതു, എസ്സ്.നന്ദന കൃഷ്ണ എന്നിവർ സസ്യങ്ങളുടെ ഇലകളെ പ്രതിധാനം ചെയ്ത് സ്വയം തയ്യാറാക്കിയ ഗാനം ആലപിച്ചു. ചർച്ചയിലും, സംശയ നിവാരണത്തിലും എസ്സ്.നന്ദന കൃഷ്ണ,ബി.പി.സിന്ധു,വി.രഞ്ജിത എന്നിവർ പങ്കെടുത്തു. ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഗുണപാഠം മരുന്തിയൽ വിഭാഗം,മെഡിസിനൽ ബോട്ടണി വിഷയം അസിസ്റ്റൻറ് പ്രൊഫസർ ബി.പി. സിന്ധു സ്വാഗതവും, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഗുണപാഠം മരുന്തിയൽ വിഭാഗം, മെഡിസിനൽ ബോട്ടണി വിഷയം അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത നന്ദിയും രേഖപ്പെടുത്തി.

സെമിനാറിലും,ഫീൽഡ് ട്രിപ്പിലും ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഗുണപാഠം മരുന്തിയൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. എസ്സ്.രാജ്വേശ്വരി, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഗുണപാഠം മരുന്താക്കവിയൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ.ഡോ.എസ്സ്.ശോഭനവല്ലി, ഇരുപതാം ബാച്ച് വിദ്യാർത്ഥികൾ, എയ്ഞ്ചലീന സെബാസ്റ്റ്യൻ, സസ്യോദ്യാനത്തിലെ പ്രവർത്തകരായ ആർ.ദിവാകരൻ,കെ.പുഷ്കരൻ,റ്റി.വിജയൻ, എം.ആർ.മഞ്ജുള,ബി.ഓമന എന്നിവർ പങ്കെടുത്തു. രാവിലെ 10:00 മണിക്ക് ആരംഭിച്ച സെമിനാറും, തുടർന്നു സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പും വൈകുന്നേരം 03:45 ന് സമാപിച്ചു.

Related Articles

Back to top button