IndiaKeralaLatest

കോവിഡ്​ വ്യാപനം: ഞങ്ങളുടെ പ്രാര്‍ഥന ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടാകും​ – പാക്​ മന്ത്രി

“Manju”

ന്യൂഡല്‍ഹി: കോവിഡില്‍ വലയുന്ന ഇന്ത്യന്‍ ജനതക്കൊപ്പം തങ്ങളുടെ പ്രാര്‍ഥനകളുണ്ടാവുമെന്ന്​ പാകിസ്​താന്‍ മന്ത്രി. വാര്‍ത്താ വിനിമയ വകുപ്പ്​ മന്ത്രി ഫവാദ്​ ഹുസൈനാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. മോശം സമയത്ത്​ ഇന്ത്യന്‍ ജനതക്കൊപ്പം ഞങ്ങളുടെ പ്രാര്‍ഥനകളുണ്ടാകും. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ മോശം സമയം എളുപ്പത്തില്‍ അവസാനിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.
നേരത്തെ ഇന്ത്യക്ക്​ സഹായം നല്‍കണമെന്ന്​ പാകിസ്​താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനോട്​ പാക്​ ജനത ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്​ ഇന്ത്യ നീഡ്​സ്​ ഓക്​സിജന്‍ എന്ന ഹാഷ്​ ടാഗ്​ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്​തു. രാഷ്​ട്രീയപരമായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌​ ഇന്ത്യക്ക്​ സഹായം നല്‍കണമെന്നായിരുന്നു ആവശ്യം.
അതേസമയം, രാജ്യത്ത്​ ഇപ്പോഴും കോവിഡ്​ വ്യാപനം അതിതീവ്രമായി തുടരുകയാണ്​. മൂന്നര ലക്ഷത്തോളം പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറി​നിടെ കോവിഡ്​ സ്ഥിരീകരിച്ചത്​.

Related Articles

Back to top button