CareerInternationalLatest

ജോലിക്കൊപ്പം മൂണ്‍ലൈറ്റിംഗ്; എന്താണ് മൂണ്‍ ലൈറ്റിംഗ്

“Manju”

ജാന്നീസ് ടോറസ് എന്ന ടെക്കിയ്ക്ക് 2013ല്‍ പൊടുന്നനെ ജോലി നഷ്ടമായി, എന്നാല്‍ ഇന്ന് ഈ യുവതിയുടെ വരുമാനം പ്രതിവര്‍ഷം 88,000 ഡോളറാണ് അതായത് 66 ലക്ഷം.
ഫുഡ് ബ്ലോഗിലൂടെയാണ് ജാന്നീസ് ഈ പണം സമ്ബാദിക്കുന്നത്. യുവതി മുന്‍പ് ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ഒരു ഹോബിയായി ചാനല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ജോലി നഷ്ടമായതിന് ശേഷമാണ് ഇതൊരു വരുമാന മാര്‍ഗമാക്കാമെന്ന തിരിച്ചറിവിലേക്ക് യുവതി എത്തിയത്. ഒരു ചാനലിനോടാണ് ജാന്നീസ് തന്റെ വിജയ ഗാഥ വെളിപ്പെടുത്തിയത്.
തളരാതെ ഭക്ഷണ ബ്ലോഗ് പോസ്റ്റിംഗ് നടത്തിയ ജാന്നീസ് ടോറസിന് 2015ലാണ് ആദ്യ വരുമാനം ലഭിക്കുന്നത്. ഈ സമയത്ത് പ്രതിമാസം 15,000 വായനക്കാരാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെയും പുതിയ ആരാധകരെ ജാന്നീസ് സൃഷ്ടിച്ചു. ഡിസ്‌പ്ലേ പരസ്യങ്ങളിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ബ്ലോഗ്, പോഡ്കാസ്റ്റ് പരസ്യങ്ങള്‍, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, സ്പീക്കിംഗ് എന്‍ഗേജ്‌മെന്റുകള്‍, ഡിജിറ്റല്‍ കോഴ്സ് ഡൗണ്‍ലോഡുകള്‍, ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്.
ഒരു ജോലി ചെയ്യുന്നതിനൊപ്പം സൈഡായി മറ്റൊരു വരുമാന മാര്‍ഗം കൂടി തുറന്നിടേണ്ട ആവശ്യകതയാണ് ജാന്നീസ് ടോറസ് ഓര്‍മ്മിപ്പിക്കുന്നത്. തൊഴിലുടമയുടെ അറിവില്ലാതെ ഇത്തരത്തില്‍ ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വാക്കാണിത്.

‘മൂൺലൈറ്റിംഗ്’ എന്ന ആശയം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഐടി സ്ഥാപനമായ ഇൻഫോസിസ് Moonlighting സംബന്ധിച്ചു ജീവനക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. 2 ടൈമിംഗ് എന്നറിയപ്പെടുന്ന മൂൻലൈറ്റിംഗ് വഞ്ചാനാപരമായ പ്രവർത്തിയായാണ് കമ്പനികൾ കാണുന്നത്.

ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക ജോലിക്കു ശേഷം കമ്പനികൾ അറിയാതെ മറ്റുള്ളവർക്കായി വീണ്ടും ജോലി ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ് എന്നു വിളിക്കുന്നത്. പകൽ ഷിഫ്റ്റുകൾക്കു ശേഷം രാത്രികാലങ്ങളിലാണ് ഇത്തരം പ്രവണത കൂടുതലും കണ്ടുവരുന്നത്. ഐടി മേഖലയിൽ ഔട്ട്‌സോഴ്‌സിംഗ് രംഗത്താണ് ഈ പ്രവണത കൂടുതലും കാണുന്നത്. രാത്രി കാലങ്ങളിൽ നടക്കുന്ന വഞ്ചനപരമായ ജോലി അയതുകൊണ്ടാണ് ഇതിനെ മൂൺലൈറ്റിംഗ് എന്നു വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button