KeralaLatest

മാസ്ക് ധരിക്കാത്തതിന് തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

“Manju”

തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത. അങ്കമാലി ബസ് സ്റ്റേഷന്‍ പരിസരത്താണ് അതിഥി തൊഴിലാളിയെ ഷണ്ടിങ് ഡ്യൂട്ടി ഡ്രൈവര്‍ വടി കൊണ്ടു മര്‍ദിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാല്‍ ഡ്രൈവര്‍ വി.വി.ആന്റുവിനെ കെ.എസ്.ആര്‍.ടി.സി എം.ഡി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 22ന് രാത്രി 7.30ന് ‍ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി.ആന്റു കയ്യില്‍ ഇരുന്ന വടി ഉപയോഗിച്ച്‌ അടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.

Related Articles

Back to top button