KeralaLatest

ടൊവിനോയുടെ ജന്മദിനത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍, പൃഥ്വിരാജ്

“Manju”

നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. നിരവധി പേരാണ് ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ജന്മദിനത്തില്‍ ടൊവിനോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കുവെച്ചു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശസ്ത തമിഴ് സംഗീതഞ്ജന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.

Related Articles

Back to top button