KeralaLatest

സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍

“Manju”

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പൊതുഗതാഗത്തിനും അവശ്യ സേവനങ്ങള്‍ക്കും മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഓട്ടോ, ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം ഓടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്ത് പോലീസ് നടത്തുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജില്ലാ അതിര്‍ത്തികളിലും പോലീസ് കര്‍ശന പരിശോധന നടത്തും.

 

Related Articles

Back to top button