KeralaLatest

വീടിനു തീവച്ച കേസിലെ പ്രതിക്കും കോവിഡ്; സമൂഹവ്യാപന ആശങ്ക

“Manju”

 

തിരുവനന്തപുരം• അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലും അടുത്തുള്ള പ്രദേശമായ വാമനപുരത്തും രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. വാമനപുരം ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വാറ്റ് ചാരായ വില്‍പനയും ഉണ്ടായിരുന്നു. 25ന് റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാൾക്ക് രോഗം പകർന്നതെങ്ങനെയെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല. ഒരാളെ വെട്ടിയതിനാണ് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയത്. റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി 26ന് സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഇയാൾക്കും രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല.

Related Articles

Back to top button