IndiaKeralaLatest

കര്‍ശന നിയന്ത്രണം; മഹാരാഷ്ട്രയില്‍ കൊവിഡ് കുറയുന്നു ?

“Manju”

മുംബൈ: ലോക് ഡൗണ്‍ , കര്‍ശന നിയന്ത്രണങ്ങള്‍ എന്നിവയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട് .ഏപ്രില്‍ 4 ലെ ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കായ 11,163 കേസുകള്‍ പരിഗണിക്കുമ്ബോള്‍ ശനിയാഴ്ച മുംബൈയില്‍ രേഖപ്പെടുത്തിയ കൊവിഡ് കേസുകള്‍ 50 ശതമാനം കുറവ് രേഖപ്പെടുത്തി .അതായത് മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതെ സമയം ഏപ്രില്‍ 24 ശനിയാഴ്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5,888 കൊവിഡ് കേസുകളാണ്. ഏപ്രില്‍ 19ന് ഇത് 8000 ത്തിന് അടുത്തായിരുന്നു. ശനിയാഴ്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ വെള്ളിയാഴ്ചത്തെ 7221 കേസുകള്‍ പരിഗണിക്കുമ്ബോള്‍ 20 ശതമാനം കുറവാണ്.

മഹാരാഷ്ട്ര മുഴുവന്‍ പരിഗണിച്ചാലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ട് . എങ്കിലും രാജ്യത്ത് തന്നെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ശനിയാഴ്ച മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 67,160 കൊവിഡ് കേസുകളായിരുന്നു.

അതെ സമയം പ്രതിദിന പൊസറ്റിവിറ്റി നിരക്കും മുംബൈയില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വാരം ഇത് 18 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 15 ശതമാനമാണ്. എന്നാല്‍ മരണ നിരക്കില്‍ കാര്യമായ മാറ്റം മുംബൈയില്‍ കാണുന്നില്ലെന്ന വിവരം ഗൗരവ തരമാണെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു .

ഇപ്പോള്‍ മുംബൈയില്‍ നിലവിലുള്ളത് 120 കണ്ടെയ്മെന്‍റ് സോണുകളാണ്. ഇതിനൊപ്പം 1200 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും സീല്‍ ചെയ്തിട്ടുണ്ട്. അതേ സമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ‘ലോക്ക്ഡൌണ്‍’ എന്ന് വിളിക്കുന്നില്ലെങ്കിലും അതിന് സമാനമായ രീതിയിലാണ് നിയന്ത്രണങ്ങള്‍. ഏപ്രില്‍ 22നാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. മഹാരാഷ്ട്ര നഗരത്തിലെ സഞ്ചാരം, ജില്ലയ്ക്കുള്ളിലെ യാത്രകള്‍, സംസ്ഥാന തലത്തിലുള്ള യാത്രകള്‍ എന്നിവയ്ക്ക് വിവിധതലങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.

Related Articles

Back to top button