InternationalKeralaLatest

ദുബായില്‍ തീപിടിത്തം, രണ്ട് മലയാളികളുള്‍പ്പെടെ പതിനാറ് മരണം

“Manju”

ദുബായ് ദെയ്‌റ നായിഫില്‍ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ അടക്കം പതിനാറ് പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികള്‍.

രണ്ട് തമിഴ്‌നാട് സ്വദേശികളും പാക്കിസ്ഥാന്‍ സുഡാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നായിഫ് ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു തീപിടിത്തം.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ചാണ് റിജേഷും ജിഷിയും മരിച്ചതെന്നാണ് നിഗമനം. ഇവര്‍ താമസിച്ചിരുന്ന മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദേര നായിഫ്.

Related Articles

Back to top button