KeralaLatest

സൗജന്യ യാത്രകള്‍ വെട്ടിച്ചുരുക്കി റെയില്‍വേ

“Manju”

നന്ദകുമാർ വി ബി

പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകളില്‍ ആത്യാവശ്യമല്ലാത്ത എല്ലാ സൗജന്യ യാത്രകളും റെയില്‍വേ റദ്ദാക്കി. ഇന്നലെ മുതല്‍ ആരംഭിച്ച ട്രെയിന്‍ സര്‍വീസിലാണ് പുതിയ നടപടി. വിദ്യാര്‍ഥികള്‍, 11തരം രോഗികള്‍, നാലുവിഭാഗത്തില്‍ പെട്ട ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാത്രമേ സൗജന്യയാത്ര അനുവദിക്കൂവെന്ന് റയില്‍വേ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതിനാണ് ഇതെന്ന് റെയില്‍വേ വിശദീകരിക്കുന്നു.
അഗര്‍ത്തല, ഹൗറ, ബിലാസ്പൂര്‍, മുംബൈ, അഹ്മദാബാദ്, ജമ്മു കശ്മീര്‍, തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ജമ്മു താവി തുടങ്ങിയ നഗരങ്ങളിലേക്കാണ് ട്രയിനുകള്‍ സര്‍വ്വീസ് ഇപ്പോള്‍ നടത്തുക. റയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടാവില്ല, ഓണ്‍ലൈന്‍ സംവിധാനത്തില്‍ മാത്രമേ നല്‍കുകയുള്ളൂ.

Related Articles

Back to top button