IndiaLatest

പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് എട്ട് ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ഉടന്‍ നിര്‍മ്മിക്കും…

“Manju”

ന്യൂദല്‍ഹി: പ്രധാമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പിഎം കെയേഴ്‌സില്‍ നിന്നും നല്‍കിയ പണം ഉപയോഗിച്ച്‌ ദല്‍ഹിയില്‍ എട്ട് ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ദല്‍ഹി സര്‍ക്കാരുമായുള്ള സഹകരണത്തോടെ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ എട്ടില്‍ ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചതെന്നും ബാക്കി ഏഴ് പ്ലാന്‍റുകള്‍ ഉടനെ സ്ഥാപിക്കാമെന്ന് ദല്‍ഹി സര്‍ക്കാര്‍ പ്രതിനിധി സമ്മതിച്ചിരുന്നു.അന്തരീക്ഷ വായുവിനെ തണുപ്പിച്ച്‌ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പിഎസ് എ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഓരോന്നിനും ഒന്നേകാല്‍ കോടിയാണ് ചെലവ് വരുന്നത്. പണം 2020 നവമ്ബറില്‍ നല്‍കിയതാണെങ്കിലും ആകെ ദല്‍ഹി സര്‍ക്കാരിന് ഇതുവരെ സ്ഥാപിക്കാനായത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രമാണ്. ദല്‍ഹിയിലെ കൗശിക് എന്‍ക്ലേവില്‍ ബുരാരി ആശുപത്രിയിലാണ് ഇത് സ്ഥാപിച്ചത്. സത്യാവസ്ഥ ഇതാണെങ്കിലും ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിന് കാരണം പ്രധാനമന്ത്രിയാണെന്ന് കുറ്റപ്പെടുത്തുക വഴി സ്വന്തം കഴിവില്ലായ്മകള്‍ മറയ്ക്കാനാണ് അരവിന്ദ് കെജ്രിവാളും ദല്‍ഹി സര്‍ക്കാരും ശ്രമിക്കുന്നത്. ദല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനുളള സത്വര നടപടികള്‍ എത്രയും വേഗത്തില്‍ കൈക്കൊളളാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാരിനോട്.

Related Articles

Back to top button