KasaragodKeralaLatest

മീനിൽ അമോണിയ ചേർത്ത ഐസ്;രണ്ട് ദിവസത്തോളം അലിയില്ല

“Manju”

കാസർകോട്• കോവിഡ് മാനദണ്ഡം പാലിക്കാതെ മത്സ്യവിൽപന നടത്തുന്നെന്ന പരാതിയെ തുടർന്നു ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മത്സ്യം കേടാകാതിരിക്കാൻ അമോണിയ ചേർത്ത ഐസ് ഉപയോഗിക്കുകയാണെന്ന് കണ്ടെത്തി. ഇതേ തുടർന്നു വിൽപനക്കാർക്ക് താക്കീത് നൽകി. ആവർത്തിച്ചാൽ വിൽപന നടത്താൻ അനുവദിക്കില്ലെന്ന് പരിശോധന സംഘം മുന്നറിയിപ്പ് നൽകി.
സ്ത്രീകൾ ഉൾപ്പെടെയുള്ള വിൽപനക്കാർ അമോണിയ ചേർത്ത ഐസാണ് വാങ്ങുന്നതെന്നു തിരിച്ചറിയുന്നില്ല. അമോണിയ ചേർത്ത ഐസ് 2 ദിവസത്തോളം അലിയാതിരിക്കുമെന്നതിനാലാണ് പലരും ഇത്തരത്തിലുള്ള ഐസ് വാങ്ങുന്നത്.
എന്നാൽ ഇതിലിടുന്ന മത്സ്യം കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.കാസർകോട് നഗരത്തിലെ മത്സ്യമാർക്കറ്റ് അടച്ചിട്ടതോടെ പുതിയ ബസ് സ്റ്റാൻഡിലെ പാതയോരങ്ങളിലാണ് അധികൃതരുടെ അനുവാദത്തോടെ വിൽപന നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും വ്യാപകമായ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.

Related Articles

Back to top button