KeralaLatest

മാര്‍ ക്രിസോസ്റ്റം തിരുമേനിയ്ക്ക് ഇന്ന് 104ാം പിറന്നാള്‍

“Manju”

തിരുവല്ല: മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയ്ക്ക് ഇന്ന് 104ാം പിറന്നാള്‍. പിറന്നാള്‍ദിനത്തില്‍ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണെങ്കിലും മാര്‍ ക്രിസോസ്റ്റത്തിനു വേണ്ടി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകളും മറ്റും നടത്തും. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് ബാധിതനായിരുന്നു അദ്ദേഹം. ഇതേത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഏപ്രില്‍ 24ന് കൊവിഡ് മുക്തനായി. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളൊഴിച്ചാല്‍ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഇപ്പോള്‍ ഇല്ല. മെത്രാപ്പോലീത്ത നേരത്തെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

Related Articles

Back to top button