KeralaLatestThrissur

ഗുരുവായൂര്‍ ആനത്താവളം: 32 പാപ്പാന്മാര്‍ക്ക് കോവിഡ്

“Manju”

തൃശൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്കടക്കം നഗരസഭാ പരിധിയില്‍ 96 പേര്‍ക്ക് കോവിഡ്. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് 32 പേര്‍ക്ക് പോസിറ്റീവായത്. മുഴുവന്‍ പേരുടെയും ഫലം അറിവായിട്ടില്ല. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

പാപ്പാന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ ആനത്താവളത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആനത്താവളം അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരേയും പുറത്ത് പോകാനോ പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനമോ നല്‍കരുതെന്നറിയിച്ചിട്ടുണ്ട്.

അര്‍ബന്‍ സോണില്‍ 25 പേര്‍ക്കും പൂക്കോട് സോണില്‍ 29 പേര്‍ക്കും തൈക്കാട് സോണില്‍ 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 16-ാം വാര്‍ഡില്‍ മാത്രം പത്ത് പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവ്യാപനത്തെ തുടര്‍ന്ന് നഗരസഭാ പരിധിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിടാനും ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി

Related Articles

Back to top button