KeralaLatest

പെട്ടിയും പറയും നല്‍കി

“Manju”

അജി കെ ജോസ്

ആര്‍പ്പൂക്കര: 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മറ്റം പാടശേഖരത്തിന് പെട്ടിയും പറയും നല്‍കി. ആഞ്ഞിലിത്തടിയിൽ തീർത്ത പെട്ടിയ്ക്കും പറയ്ക്കും കൂടി നാല് ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ ജോസഫ്  പെട്ടിയും പറയും പാടശേഖര ഭാരവാഹികള്‍ക്ക് കൈമാറി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോഹൻ  സി. ചതുരച്ചിറ സെക്രട്ടറി മനോജ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button