IndiaInternationalLatest

ഇന്ത്യയുടെ കൊവിഡ് വാക്സിൻ 2021 ഫെബ്രുവരിയില്‍ ലഭ്യമായേക്കും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ 2021 ഫെബ്രുവരിയില്‍ ലഭ്യമായേക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ വിതരണ നടപടികള്‍ക്കൊരുങ്ങി തുടങ്ങി. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സീന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ ആകാനാണു കോവാക്‌സിന്റെ ശ്രമം.

നിലവില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കാനാണു തീരുമാനം . സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്‌സിന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തേ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സിന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്ക് ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button