KeralaLatest

അതിതീവ്ര വൈറസ് സാന്നിധ്യം കോട്ടയത്തും റിപ്പോര്‍ട്ട്‌ ചെയ്തു

“Manju”

മഹാരാഷ്ട്രയില്‍ കോവിഡ് സങ്കീര്‍ണമാക്കിയ അതിതീവ്ര വൈറസ് സാന്നിധ്യം കോട്ടയത്തും റിപ്പോര്‍ട്ട്‌ ചെയ്തു. കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്റെ ഈ ഇന്ത്യന്‍ വകഭേദമാണ്. സംശയ നിവാരണത്തിനും മറ്റുമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 426 പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. ജില്ലയിലെ നാല് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40ന് മുകളിലാണ്. സ്ഥിതി നിയന്ത്രിക്കാന്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.

Related Articles

Back to top button