Latest

കൊവിഡ് ഗുളിക ഈ വര്‍ഷാവസാനം

“Manju”

വാഷിംഗ്ടണ്‍: പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കൊവിഡിനു പരിഹാരമായി ഫൈസര്‍ വികസിപ്പിച്ചെടുക്കുന്ന ഗുളിക ഈ വര്‍ഷം അവസാനം തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന SARS-CoV-2 വൈറസിന്റെ പ്രവര്‍ത്തനത്തെ നേരിടാന്‍ കഴിവുള്ള PF-07321332 എന്ന ആന്‍റിവൈറല്‍ മരുന്ന് ഫൈസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ കാര്യമായി പരിചരിക്കുകയോ ചെയ്യാതെ തന്നെ, രോഗബാധയുടെ ആദ്യ ലക്ഷണത്തില്‍ നിര്‍ദ്ദേശിക്കാവുന്ന ഒരു ഓറല്‍ തെറാപ്പിയായാണ് PF-07321332 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനിയുടെ ഗവേഷണ- വികസന-മെഡിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മൈക്കല്‍ ഡോള്‍സ്റ്റന്റെ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.യുഎസിലും ബ്രസ്സല്‍സിലും 18 നും 60 നും ഇടയില്‍ പ്രായമുള്ള വോളന്റീയര്‍മാരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button