KeralaLatest

ബറോസിന് ആശംസകളുമായി അമിതാഭ് ബച്ചന്‍; നന്ദി അറിയിച്ച്‌ മോഹന്‍ ലാല്‍

“Manju”

അഭിനയ വിസ്മയം മോഹന്‍ലാല്‍ സംവിധായകനായെത്തുന്ന ബറോസ് എന്ന ചിത്രത്തിന് ആശംസ അറിയിച്ച്‌ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍. ‘മഹാനായ മോഹന്‍ലാലിന് തന്റെ ആദ്യ സംവിധാന സം‌രംഭമായ ബാറോസിന്എല്ലാവിധ ആശംസയുംഎന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്. വിജയവും സമൃദ്ധിയും ആശംസിച്ചു കൊണ്ടായിരുന്നു ട്വീറ്റ്. ഇതിന് നന്ദി പറഞ്ഞ് മോഹന്‍ലാലും രംഗത്തെത്തി.

വളരെ നന്ദിയോടെയാണ് ഈ സന്ദേശം സ്വീകരിക്കുന്നതെന്നും ഈ അനുഗ്രഹം എല്ലായ്പ്പോഴും വിലമതിക്കുന്നതാണെന്നുമാണ് മറുപടി ട്വീറ്റില്‍ ലാല്‍ കുറിച്ചത്. ‘സര്‍, അഗാധ സ്‌നേഹം നിറഞ്ഞ ഈ വാക്കുകള്‍ വളരെ നന്ദിയോടെ ഞാന്‍ സ്വീകരിക്കുന്നു. ഈ വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നതും എല്ലായ്പ്പോഴും വിലമതിക്കുന്നതുമാണ്. നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും എല്ലായ്പ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുംനന്ദി സന്ദേശമായി മോഹന്‍ ലാല്‍ കുറിച്ചു.

Related Articles

Back to top button