KeralaLatest

നവഒലി ജ്യോതിർദിനം ക്ഷണപത്രിക സമർപ്പിച്ചു.

“Manju”

 

ശാന്തിഗിരി : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനത്തിന്റെ ക്ഷണപത്രിക ഗുരുവിന് സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, ഓപ്പറേഷൻസ് ഹെഡ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി, മാർക്കറ്റിംഗ് ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷണപത്രിക സമർപ്പിച്ചത്. ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ്, ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ്, ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ഹ്യുമൻ റിസോഴ്സസ്, ഫിനാൻസ്, മാർക്കറ്റിംഗ്, എസ്.എച്ച്.ആർ.. ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ സന്നിഹിതരായിരുന്നു.

മെയ് 1 ന് രാവിലെ 11 മണിക്ക് നവഒലി ജ്യോതിർദിനം വിളംബര സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് മെയ് 2, 3, 5 തീയതികളിൽ വൈകിട്ട് 5 മണിമുതൽ ശാന്തിസംഗമവും, നാലാം തീയതി വൈകിട്ട് 5 മണിമുതൽ സൌഹൃദസംഗമവും നടക്കും. 6-ാം തീയതി രാവിലെ 10 മണിക്ക് നവഒലി ജ്യോതിർദിനം സമാപന സമ്മേളനം നടക്കും.

 

Related Articles

Back to top button