സര്‍ഗ്ഗകൈരളി രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു.
സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കോലിയക്കോട് കാഞ്ഞാംപാറയിൽ പ്രവര്‍ത്തിക്കുന്ന യുവജനസംഘടനയായ സര്ഗ്ഗകൈരളിയുടെ രജത ജൂബിലി സമാപന സമ്മേളം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 24, 25 , 26 തീയതികളിലായി വിവിധ കലാകായിക പരിപാടികളാണ് രജതജൂബിലിയുടെ ഭാഗമായി നടന്നത്.
അടൂര്‍ പ്രകാശ് എം.പി., തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം, പോത്തൻകോട് പോലീസ് സ്റ്റേഷൻ എസ്.ഐ. വിനോദ് വിക്രമാദിത്യൻ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹീക കലാരംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
24ന് ഭക്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ വെച്ച് 3 നിർദ്ധന യുവതികളുടെ വിവാഹം നടന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥിയായിരുന്നു. മെഡിക്കൽ ക്യാമ്പ്, ക്വിസ് മത്സരം, ഭക്ഷ്യധാന്യകിറ്റ് വിതരണം തുടങ്ങി നിരവധി കർമ്മപദ്ധതികളാണ് രജതജൂബിലിയുടെ ഭാഗമായി നടന്നത്.
26 ന് രാത്രി 9 മണിക്ക് നാഗര്‍ കോവില്‍ നൈറ്റ് ബോര്‍ഡ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.