KeralaLatestThrissur

ശാന്തിഗിരി ഡയറിയില്‍ പശുക്കള്‍ക്ക് പഴവുമായി തൃശ്ശൂരിലെ ഭക്തര്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം  ഗോശാലയില്‍ പശുക്കള്‍ക്ക് പഴവുമായി തൃശ്ശൂരില്‍ നിന്നും ഗുരുഭക്തരായ സി.പി. ജോണ്‍സണും, രാജന്‍ ചേന്ദ്രയും. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിലെത്തിയതാണ് തൃശ്ശൂരിലെ ഭക്തരായ ജോണ്‍സനും രാജനും. ഇടയ്ക്കിടെ പശുത്തൊഴുത്തില്‍ കര്‍മ്മത്തിനായി എത്താറുള്ള ജോണ്‍സണ്‍ ഇത്തവണ രാജനേയും കൂടെക്കൂട്ടി. തൊഴുത്തിലെത്തിയ രാജന് പശുക്കള്‍ക്ക് പഴം നല്‍കുന്നതിനുള്ള ആഗ്രഹമുദിക്കുകയും. അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വിയുടെ അനുവാദത്തോടെ പശുക്കള്‍ക്ക്  പഴം വാങ്ങി നല്‍കുകയുമായിരുന്നു.

ശാന്തിഗിരി ഡയറിയില്‍ ഭക്തര്‍ക്ക് ഗോക്കള്‍ക്ക് അന്നദാനം നടത്തുന്നതിന് അനുവാദമുണ്ട്.  പശുവും കുട്ടിയുമായി നൂറിലധികം പശുക്കള്‍ ഡയറിയിലുള്ളതില്‍ വെച്ചൂര്‍ പശുക്കളും നാടന്‍ ഇനവും ഉണ്ട്.  ഗോക്കള്‍ക്ക് അന്നദാനം നല്‍കുവാനായി ആശ്രമം റിസപ്ഷനിലുള്ള കൗണ്ടറിലുള്ള സൗകര്യം താലപര്യമുള്ളവര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button