KeralaLatestThrissur

തൃശൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ്

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ:ജില്ലയിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷൻ), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷൻ), ദുബായിൽ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), ചെന്നൈയിൽ നിന്ന് വന്ന എടമുട്ടം സ്വദേശി (59, സ്ത്രീ), കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി (58, പുരുഷൻ), പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ (24, പുരുഷൻ), (38, പുരുഷൻ), 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ 4 വയസ്സുളള പെൺകുട്ടി, 16 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി (30, പുരുഷൻ), 13 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), 14 ന് ദുബായിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശി (46, പുരുഷൻ), മെയ് 29 ന് ദുബായിൽ നിന്നെത്തിയ ആമ്പല്ലൂർ സ്വദേശി (30, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14475 പേരും ആശുപത്രികളിൽ 144 പേരും ഉൾപ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്.

 

Related Articles

Back to top button