IndiaKeralaLatest

കോവിഡ് രോഗികൾക്കും കുടുംബത്തിനും സൗജന്യ യാത്രാ സൗകര്യമൊരുക്കി ഓട്ടോ ഡ്രൈവർ

“Manju”

മുംബൈ: കോവിഡ് ബാധിച്ചവർക്കും ബന്ധുക്കൾക്കും സൗജന്യമായി യാത്രയൊരുക്കുന്ന മുംബൈ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോവിഡ് കാലത്ത് ഏവരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം കൂടെയായിട്ടും, തന്റെ വരുമാന മാർഗം കോവിഡ് രോഗികൾക്കായി ഇദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്.
ഏപ്രിൽ 15 മുതൽ കോവിഡ് രോഗികൾക്കും ബന്ധുക്കൾക്കും വേണ്ടി തന്റെ ഓട്ടോയിൽ സൗജന്യ യാത്ര അനുവദിച്ച് നൽകുകയാണ് ഈ മുംബൈ സ്വദേശി. കോവിഡ് രോഗികളെയും ബന്ധുക്കളെയും കൊണ്ടുപോകുന്നതുകൊണ്ടുതന്നെ വളരെയധികം മുൻകരുതലോടു കൂടിയാണ് യാത്ര.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാണ്. ജനങ്ങൾ വളരെ ദുർഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഓക്സിജൻ ലഭ്യതക്കുറവ്, ജോലിയില്ലായ്മ, പട്ടിണി അങ്ങനെ പലവിധ അവസ്ഥകളിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.
24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ 3498 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 2,08,330 ആയി.

Related Articles

Back to top button