തിരുവനന്തപുരം: മെയ് മാസം ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് സര്‍വീസ് നടത്തില്ല.
വാരാന്ത്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഫ്യൂവിനെ തുടര്‍ന്നാണ് കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന പ്രതിദിന ട്രെയിനായ വേണാണ് എക്സ്പ്രസ് റദ്ദാക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ട്രെയിന്‍ നമ്ബര്‍ 06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ സ്പെഷ്യല്‍, ട്രെയിന്‍ നമ്ബര്‍ 06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം സ്പെഷ്യല്‍ എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കുന്നത്. മെയ് മാസത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വേണാട് സ്പെഷ്യല്‍ എക്സപ്രസിന്റെ ഒമ്ബത് സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്