KeralaLatestPalakkad

പാലക്കാട് അമ്മ ഏഴ് വയസ്സുകാരനെ കുത്തിക്കൊന്നു:

“Manju”

പാലക്കാട് : മണ്ണാര്‍ക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഭീമനാട് സ്വദേശിയായ മുഹമ്മദ് ഇര്‍ഫാനെയാണ് അമ്മ കുത്തിക്കൊന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അമ്മയ്ക്ക് മാനസിക അസുഖം ഉള്ളതായാണ് പ്രാഥമിക വിവരം. ഇവരും മൂന്ന് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് എറണാകുളത്താണ്. 9 മാസം മാത്രം പ്രായമുള്ള കുട്ടിയെ അമ്മ എടുത്ത് വീടിന് പുറത്തേക്കെറിഞ്ഞതിന് ശേഷമാണ് ഏഴ് വയസ് പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയത്. മുറ്റത്തേക്കെറിഞ്ഞ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന ഇര്‍ഫാന്റെ മൃതദേഹം കാണുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button