KeralaLatest

എല്‍ഡിഫിനെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ വി എസ് അച്യുതാനന്ദന്‍

“Manju”
തിരുവനന്തപുരം : സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് ശക്തമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വീണ്ടും അധികാരത്തിലേക്ക് പിണറായി സര്‍ക്കാര്‍ എത്തുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതുകയാണ് ഇപ്പോള്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 92 സീറ്റുമായി എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം തുടരുകയാണ്. 42 ഇടങ്ങളില്‍ യുഡിഎഫും രണ്ട് ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്.

“ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.” എന്ന് വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button