IndiaKeralaLatest

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വടക്കാഞ്ചേരിയും ചുവന്നു.

“Manju”

തൃശൂര്‍: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലൊന്നായ ലൈഫ് മിഷന്‍ പദ്ധതിയും തുണച്ചില്ല. വടക്കാഞ്ചേരി മണ്ഡലത്തിലും യുഡിഎഫിന് കനത്ത തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയെ 13,580 വോടുകള്‍ക്ക് തോല്പിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോടുകള്‍ക്കാണ് അനില്‍ അക്കരെ ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷന്‍ അഴിമതിയാരോപണവും തുടര്‍ സംഭവവികാസങ്ങളും വലിയ ചര്‍ചയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്കിടയിലും മണ്ഡലം തിരിച്ചുപിടിച്ച എല്‍ഡിഎഫിന്റെ വിജയത്തിന് തിളക്കമേറെയാണ്

Related Articles

Back to top button