IndiaLatest

വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച ഉപഗ്രഹവുമായി ഐഎസ്‌ആര്‍ഒയുടെ കുഞ്ഞന്‍ റോക്കറ്റ് ബഹിരാകാശത്തേക്ക്

“Manju”

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പിനൊരുങ്ങി ഐഎസ്‌ആര്‍ഒ. ആദ്യമായി നിര്‍മ്മിച്ച ചെറിയ റോക്കറ്റ് എസ്‌എസ്‌എല്‍വി (സ്മാള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ഇന്ന് വിക്ഷേപിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാവിലെ 9.18 ഓടെയാണ് വിക്ഷേപണം.
എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റ്‌ലൈറ്റ് (ഇഒഎസ്-02), ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും വഹിച്ചാകും എസ്‌എസ്‌എല്‍വി ബഹിരാകാശത്തേക്ക് കുതിക്കുക. ഇതില്‍ ആസാദിസാറ്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന് കീഴില്‍ രാജ്യത്തെ 68 സ്‌കൂളുകളില്‍ നിന്നുള്ള 750 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐഎസ്‌ആര്‍ഒ എസ്‌എസ്‌എല്‍വി നിര്‍മ്മിച്ചത്. 500 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഐഎസ്‌ആര്‍ഒയുടെ ഈ കുഞ്ഞന്‍ റോക്കറ്റ്. 120 ടണ്ണാണ് ഇതിന്റെ ഭാരം. പിഎസ്‌എല്‍വിയേക്കാള്‍ നിര്‍മ്മാണ ചെലവ് കുറഞ്ഞ ഈ റോക്കറ്റിന് ഒന്നിലധികം ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ട്.

Related Articles

Back to top button