IndiaKeralaLatest

കെ.പി മോഹനന് വീണ്ടും മന്ത്രി സാധ്യത

“Manju”

കണ്ണൂര്‍ : രണ്ടാം പിണറായി സര്‍ക്കാരില്‍ കുത്തുപറമ്ബ് മണ്ഡലത്തില്‍ നിന്നും എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.പി മോഹനന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയേറി.
എല്‍.ജെ ഡി സ്ഥാനാര്‍ത്ഥിയായി കല്‍പ്പറ്റയില്‍ വിജയിച്ച എം.വി ശ്രേയസ് കുമാര്‍ കല്‍പ്പറ്റയിലും മറ്റൊരു നേതാവായ മനയത്ത് ചന്ദ്രന്‍ വടകരയിലും അതിദയനീയമായി പരാജയപ്പെട്ടതോടെ ഘടക കക്ഷിയിലെ അവശേഷിച്ച അംഗമെന്ന നിലയില്‍ കെ.പി മോഹനനെ പരിഗണിക്കേണ്ടി വരും.
നേരത്തെ എല്‍.ഡി.എഫിനൊപ്പമായിരുന്ന കെ.പി മോഹനന്‍ പിന്നീട് എല്‍.ജെ.ഡി മുന്നണി വിട്ടപ്പോള്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കൃഷിമന്ത്രിയായി. അന്നത്തെ പെരിങ്ങളം മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയിരുന്നത്.
തുടര്‍ന്ന് 2016ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പെരിങ്ങളത്തു നിന്നും ജനവിധി തേടിയ കെ.പി മോഹനന്‍ മന്ത്രി കെ.കെ ശൈലജയോട് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയായിരുന്നു.വീണ്ടും വീരേന്ദ്ര വിഭാഗം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയപ്പോള്‍ മുന്നണി ധാരണ പ്രകാരം സി.പി.എം കുത്തുപറമ്ബ് മണ്ഡലം എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കുകയായിരുന്നു.

Related Articles

Back to top button