InternationalLatest

പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം

“Manju”

ടോക്യോ : ഇസ്രായേലിന്റെ പോളികാര്‍പ്പോവക്കെതിരെയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. കേവലം 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വര്‍ണം നേടുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെയും ആരാധകരുടെയും പ്രതീക്ഷ.

റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. റിയോയില്‍ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്. അതേസമയം, ഒളിംപിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.

Related Articles

Back to top button