IndiaLatest

കോവിഡ് ഡെല്‍റ്റ വകേഭദം ; പ്രതിരോധത്തിന് ബൂസ്​റ്റര്‍ ഡോസുമായി സ്​പുട്​നിക്​

“Manju”

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ബൂസ്​റ്റര്‍ ഡോസ്​ നല്‍കുമെന്ന്​ സ്​പുട്​നിക്​. വാക്​സി​ന്‍ ഡോസ്​ നല്‍കിയതിന്​ ശേഷമാവും ഡെല്‍റ്റയെ പ്രതിരോധിക്കാനായി ബൂസ്​റ്റര്‍ ഡോസ്​ കൂടി കുത്തിവെക്കുക. സ്​പുട്​നിക്​ വാക്​സിന്റെ കമ്പനിയായ റഷ്യന്‍ ഡയറക്​ട്​ ഇന്‍വെസ്​റ്റ്​മെന്‍റ്​ ഫണ്ടാണ്​ ഇക്കാര്യം അറിയിച്ചത്​.

“ഡെല്‍റ്റ വകഭേദം നമ്മുടെ പൊതുവായ ശത്രുവാണ്​. അതിനെതിരെ നമുക്ക്​ ഒരുമിച്ച്‌​ പോരാടാം. ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി മറ്റ്​ വാക്​സിനുകള്‍ക്കും ബൂസ്​റ്റര്‍ ഡോസ്​ ലഭ്യമാക്കുമെന്ന്​ സ്​പുട്​നിക്​ അറിയിച്ചു. ട്വിറ്ററിലൂടെയാണ്​ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്​​.

അതെ സമയം നേരത്തെ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിന്‍ ഫലപ്രദമാണെന്ന്​ അവകാശപ്പെട്ട്​ കമ്പനി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബൂസ്​റ്റര്‍ ഡോസ്​ നല്‍കുമെന്ന​ അറിയിപ്പ് നല്‍കിയിരിക്കുന്നത്​. ഇന്ത്യയില്‍ അംഗീകാരം ലഭിച്ച വാക്​സിനുകളിലൊന്നാണ്​ സ്​പുട്​നിക്​. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ്​ ലബോറിട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് .

 

Related Articles

Back to top button