IndiaInternationalLatest

മാറ്റം പ്രേക്ഷകന് അവകാശപ്പെട്ടത് -മെഗാസ്റ്റാര്‍

“Manju”

ദുബൈ: സിനിമയില്‍ എല്ലാകാലത്തും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും മാറ്റങ്ങള്‍ക്ക് അവകാശികള്‍ പ്രേക്ഷകനാണെന്നും മമ്മൂട്ടി. റൊഷാക് സിനിമയുടെ വിജയാഘോഷത്തിന് ദുബൈയിലെത്തിയ മമ്മൂട്ടി വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സിനിമയില്‍ എത്ര മാറ്റം വരുത്തിയാലും അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും പ്രേക്ഷകനാണ്. സിനിമ മാത്രമല്ല മാറുന്നത്, പ്രേക്ഷകരും മാറുന്നു. ശീലങ്ങളും ആസ്വാദന ശീലങ്ങളും മാറുന്നു. ഈ ചിത്രത്തില്‍ അസാമാന്യ പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്.

മുഖം കാണിക്കാതെ അഭിനയിച്ച ആസിഫലിക്കാണ് മറ്റുള്ളവരേക്കാള്‍ കൈയടി കൊടുക്കേണ്ടത്. നടനെ സംബന്ധിച്ചിടത്തോളം മുഖമാണ് ഏറ്റവും വലിയ ഘടകം. അത് മറച്ചുവെച്ച്‌ അഭിനയിച്ച ആസിഫലിയോട് മനസ്സുനിറഞ്ഞ സ്നേഹമാണ്. ആസിഫലിയുടെ കണ്ണുകള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച്‌ നോക്കിയാല്‍ മനസ്സിലാകും. ആ കണ്ണുകളിലൂടെയാണ് പ്രേക്ഷകര്‍ ആസിഫലിയെ തിരിച്ചറിഞ്ഞത്. ഷറഫുദ്ദീന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള നടനാണെന്നും മമ്മൂട്ടി അവകാശപ്പെട്ടു.

 

 

 

Related Articles

Back to top button