IndiaKeralaLatest

ഹൈദരാബാദ് മൃഗശാലയിലെ 8 സിംഹങ്ങള്‍ക്ക് കോവിഡ്

“Manju”

ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. നാല് ആണ്‍ സിംഹങ്ങള്‍ക്കും നാല് പെണ്‍സിംഹങ്ങള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
സിംഹങ്ങളുടെ മൂക്കില്‍ നിന്നും ദ്രാവകം വരുന്നത് കാണുകയും ചുമയ്ക്കയും ചെയ്യുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മാത്രമല്ല ഇവര്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ചെയ്തതോടെ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് രോഗബാധ കണ്ടെത്തിയത്.
അതേസമയം, വൈറസ് ബാധ എങ്ങനെ ഉണ്ടായെന്ന് അറിയാന്‍ വിശദമായ പരിശോധന നടത്തും. മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ദ്ധ നിര്‍ദേശമുണ്ട്.

Related Articles

Back to top button