IndiaKeralaLatest

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ തവളച്ചാട്ടം

“Manju”

Malayalam News - ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക് ശിക്ഷ തവളച്ചാട്ടം;  വ്യത്യസ്തമായി പൊലീസിന്റെ ഈ ശിക്ഷാ നടപടികൾ | Indore police makes lockdown  violators do frog jumps | News18 ...

കോവിഡ്-19 ന്റെ അപകടകരമായ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വൈറസിന്റെ വ്യാപനത്തെ തടയുന്നതിന് പല കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി വരികയാണ്. പിഴ ചുമത്തുന്നത് മുതല്‍ പരസ്യമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പല ശിക്ഷാ നടപടികളും നടപ്പിലാക്കുന്നുണ്ട്
ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇന്‍ഡോര്‍ പൊലീസ് തികച്ചും വ്യത്യസ്തമായ ശിക്ഷാ നടപടികളാണ് നടപ്പിലാക്കി വരുന്നത്. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച നാലുപേരോട് ‘തവള ചാടാനാണ്’ ജില്ലാ ഭരണകൂടവും ജില്ലയിലെ ദീപാല്‍പൂര്‍ ഗ്രാമത്തിലെ പൊലീസ് അധികൃതരും ആവശ്യപ്പെട്ടത്.
അരികില്‍ നിന്ന് ഒരാള്‍ ഡ്രം കൊട്ടുന്നതും കാണാം. ഡ്രം കൊട്ടി തുടങ്ങുമ്ബോള്‍ നിയമം ലംഘിച്ച യുവാക്കള്‍ ഏത്തമിടുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോയില്‍ കാണാം.ഇരുചക്രവാഹനങ്ങളില്‍ യുവാക്കള്‍ ഒരുമിച്ച്‌ ഒരു വിവാഹത്തിന് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാല് പേരാണ് ഒരേസമയം ഒരു ബൈക്കില്‍ സഞ്ചരിച്ചത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ദീപാല്‍പൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Related Articles

Back to top button