IndiaLatest

ആധാര്‍ പുതുക്കല്‍ നിര്‍ബന്ധമല്ല

“Manju”

ന്യൂഡല്‍ഹി: പത്തുവര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം. ആധാര്‍ച്ചട്ടങ്ങളില്‍ കേന്ദ്രം കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നതോടെയാണ് ഐ.ടി. മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്.

രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് ഭേദഗതി. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്.

Related Articles

Back to top button