IndiaLatest

ശ​സ്ത്ര​ക്രി​യയിലൂടെ 3.5 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

“Manju”

Image result for ശ​സ്ത്ര​ക്രി​യയിലൂടെ 3.5 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

ശ്രീജ.എസ്

ബം​ഗ​ളൂ​രു: 15കാ​രി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 3.5 കി​ലോ​യു​ള്ള മു​ഴ നീ​ക്കം​ ചെ​യ്തു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടിക്കായിരുന്നു ശ​സ്ത്ര​ക്രി​യ. ബം​ഗ​ളൂ​രു​വി​ലെ ആ​സ്​​റ്റ​ര്‍ സി.​എം.​ഐ ആ​ശു​പ​ത്രി​യി​ലെ 21 ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് മു​ഴ നീ​ക്കം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്.

പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തു മു​ത​ല്‍ നെ​ഞ്ചു​വ​രെ​യു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു മു​ഴ​യു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് കു​ട്ടി അ​ര്‍ബു​ദ​ത്തി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. മ​റ്റു പ​ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്ക് മ​ടി​ച്ചു. മു​ഴ വ​ലി​യ രീ​തി​യി​ല്‍ വ​ള​ര്‍​ന്ന​തി​നാ​ല്‍ സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍​ത​ന്നെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

പെണ്‍കുട്ടിക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ പ​ഠ​ന​വും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. 70 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​ന്ന ശ​സ്ത്ര​ക്രി​യക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ണം സ​മാ​ഹ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം പെ​ണ്‍​കു​ട്ടി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു​വ​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അറിയിച്ചു .

 

Related Articles

Check Also
Close
Back to top button