InternationalLatest

യുഎഇ:  24 മണിക്കൂറിനിടെ കൊറോണ ബാധിതരായ 18 പേർ കൂടി മരിച്ചു

“Manju”

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,525 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു.  ചികിത്സയിലായിരുന്ന 3,734 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18  കൊറോണ മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.180,340 കൊറോണ  പരിശോധനകള്‍ കൂടി 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ യുഎഇയില്‍ 339,667 പേര്‍ക്ക് കൊറോണ  സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 319,787 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 974. മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2 കോടി 75 ലക്ഷത്തിലധികമാണ് ഇതുവരെ നടത്തിയ കൊറോണ  പരിശോധനകളുടെ എണ്ണം.അതേസമയം  ഞായറാഴ്ച മുതൽ ഷാർജയിലെ  എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ക്ലാസുകൾ ഓൺലൈനിലൂടെ  മാത്രമാക്കും.നഴ്സറി ക്ലാസ്സുകൾക്കടക്കം എമിറേറ്റിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇത്  ബാധകമാണ്.കൊറോണ  മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.കഴിഞ്ഞ വർഷം മുതൽ എമിറേറ്റിലെ 90 ശതമാനം വിദ്യാർത്ഥികളും വിദൂര വിദ്യാഭ്യാസമാണ് തുടരുന്നത്.ദുബായ് എമിറേറ്റിലെ  പൊലീസ് സ്റ്റേഷനുകളും അനുബന്ധ കെട്ടിടങ്ങളും സന്ദർശിക്കുന്ന ഉപയോക്താക്കൾ അതിനു മുൻപുള്ള  48 മണിക്കൂറിനിടെ കൊറോണ പരിശോധന  നടത്തിയിട്ടുണ്ടാകണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസിന്റെ പുതിയ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ഫെബ്രുവരി 13ന് നിലവിൽ വരും.പൊലീസ് സേനയുടെ ഔദ്യോഗിക വെബ്സൈറ്റ്, ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് , കോൾ സെന്റർ എന്നിവ വഴി ഇടപാടുകൾ നടത്താൻ കഴിയുമെന്നു  പൊലീസ് വ്യക്തമാക്കി

Related Articles

Back to top button