IndiaLatest

ആഭ്യന്തര വിമാനസര്‍വീസുകളുടെ ടിക്കറ്റുനിരക്കില്‍ ഇരട്ടിവര്‍ധന

“Manju”

കോഴിക്കോട്: ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്ക് വിമാനക്കമ്പനികള്‍ ഇരട്ടിയാക്കി. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാകാത്ത വിധമാണ് വിമാനക്കമ്ബനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് 8,000 മുതല്‍ 9,000 രൂപ വരെയാണ് നിരക്ക്. നേരത്തെ ഇത് 5,000 രൂപയില്‍ താഴെയായിരുന്നു. നേരിട്ട് അല്ലാതെ മറ്റ് സ്ഥലങ്ങളിലൂടെ പോകുകയാണെങ്കില്‍ നിലവിലെ നിരക്ക് 22,000 രൂപ വരെയാണ്.

 

Related Articles

Back to top button