KeralaLatest

കേരളത്തിലെ ശ്‌മശാനങ്ങള്‍ നിറയുന്നു

“Manju”

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ കുത്തനെ ഉയരുന്നതിന് പിന്നാലെ കേരളത്തില്‍ ശ്‌മശാനങ്ങള്‍ നിറയുന്നു. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ബുക്ക് ചെയ്‌ത് കാത്തിരിക്കണം. ശാന്തികവാടത്തില്‍ ദിനംപ്രതി എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മൃതദേഹങ്ങളുടെ എണ്ണം ഉയരുന്നത് ജീവനക്കാര്‍ക്കും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

പാലക്കാട് ചന്ദ്രനഗര്‍ ശ്‌മശാനത്തില്‍ സംസ്കാരങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വൈദ്യുതി ശ്‌മ‌ശാനത്തില്‍ പ്രതിദിനം ശരാശരി പത്ത് മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്‌മശാനത്തില്‍ എത്തുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്‌മശാനത്തില്‍ 17 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തുന്നുണ്ട്. ഇവിടെയും തൃശൂരിലും നിലവില്‍ വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ മൃതദേഹങ്ങളുടെ എണ്ണം കൂടിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button