IndiaLatest

മന്ത്രിയുടെ ഓഡിയോ ടേപ്പ് പുറത്ത്

“Manju”

ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുന്ന സംസ്ഥാനത്തെ മന്ത്രിയുടെ ഓഡിയോ ടേപ്പ് പുറത്ത്. നിയമമന്ത്രി ജെ സി മധുസ്വാമിയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡിംഗ് ആണ് പുറത്തായത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങള്‍ മാത്രമാണ് ബി ജെ പി കൈകാര്യം ചെയ്യുന്നതെന്നുമാണ് ജെ സി മധുസ്വാമി പറയുന്നത്. മധുസ്വാമിയും ചന്നപട്ടണ സ്വദേശി ഭാസ്‌കര്‍ എന്ന സാമൂഹിക പ്രവര്‍ത്തകനും തമ്മില്‍ നടത്തിയ സംഭാഷണമാണ് പുറത്തായത്. സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ മുതിര്‍ന്ന മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയെ സൂചിപ്പിക്കുന്നതാണ് ഓഡിയോ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കര്‍ണാടക ഘടകമാണ് ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Related Articles

Back to top button