KeralaLatest

പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

“Manju”

കോഴിക്കോട്: പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പരീക്ഷ ഹാളില്‍ വാച്ച്‌ അനുവദിക്കാത്ത പശ്ചാത്തലത്തില്‍ സമയം അറിയുന്നതിനായി പകരം സംവിധാനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മനുഷ്യാവകാശ കമ്മീഷന്‍ പി.എസ്.സി സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.

Related Articles

Back to top button