KeralaLatest

ലോക്ഡൗണിനു ശേഷം വ്യവസായശാലകളുടെ തുറക്കല്‍ മാർഗരേഖ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി : ലോക്ഡൗൺ പിൻവലിച്ചതിനു ശേഷം വ്യവസായശാലകളും നിർമ്മാണ ശാലകളും തുറക്കാനും പ്രവർത്തനം പുനരാരംഭിക്കാനുമുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

പൂട്ടിക്കിടക്കുകയായിരുന്നതിനാൽ ഫാക്ടറികള്‍ തുറക്കുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് മാർഗരേഖയിൽ പറയുന്നു. ആദ്യ ആഴ്ചയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങൾ പരിശോധിച്ച ശേഷം മാത്രം പ്രവർത്തിപ്പിച്ചു തുടങ്ങുക. അസാധാരണമായ ഗന്ധം, ശബ്ദം, പുക, ചോർച്ച തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പരിഹരിക്കുക. ഉൽപാദനം വൻതോതിൽ വർധിപ്പിക്കാൻ ഉടൻ ശ്രമിക്കരുത്.

യാഴാഴ്ച വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌ ഫാക്‌ടറിയില്‍ നിന്ന്‌ സ്‌റ്റൈറീൻ വാതകം ചോര്‍ന്ന്‌ പതിനൊന്നു പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Related Articles

Back to top button