Latest

ഒറ്റ ഡോസ് വാക്‌സിനേഷന്‍ വികസിപ്പിച്ചു

“Manju”

മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കാന്‍ റഷ്യ ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ചു. സ്പുട്‌നിക് ലൈറ്റ് എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. കോവിഡിനെ ചെറുക്കുന്ന ഈ വാക്‌സിന്‍ 80 ശതമാനത്തോളം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെട്ടു.സ്പുട്‌നിക് വി- വാക്‌സിന്‍ രണ്ട് ഡോസ് (91.6 %) എടുക്കുന്നതിനേക്കാളും ഫലപ്രദമാണ് 79.4% വരുന്ന സ്പുട്‌നിക് ലൈറ്റ് എന്ന് വാക്‌സിന്‍ വികസിപ്പിക്കലിന് സാമ്ബത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. ‘2020 ഡിസംബര്‍ അഞ്ച് മുതല്‍ 2021 ഏപ്രില്‍ 15 വരെ നടത്തിയ മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ വാക്‌സിന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പഠനങ്ങളനുസരിച്ച്‌ 79.4 ശതമാനം ഫലപ്രദമാണ് വാക്‌സിന്‍,’ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കൊറോണയുടെ ജനിതക മാറ്റം വന്ന എല്ലാ വൈറസുകള്‍ക്കും വാക്‌സിന്‍ ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെടുന്നു.

Related Articles

Back to top button