IndiaLatest

കൊളീജിയം ശുപാര്‍ശ വാര്‍ത്തയായത് നിര്‍ഭാഗ്യകരം – ചീഫ് ജസ്റ്റിസ്

“Manju”

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്കുള‌ള കൊളീജിയം ശുപാര്‍ശകളിലെ വാര്‍ത്തകളില്‍ അതൃപ്‌തിയറിയിച്ച്‌ ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ. മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വളരെ നി‌ര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം അറിയിച്ചു. പവിത്രമായ നിയമനപ്രക്രിയയാണ് സുപ്രീംകോ‌ടതിയിലേതെന്നും മാദ്ധ്യമങ്ങള്‍ ആ പവിത്രത മനസിലാക്കണമെന്നുമാണ് ജസ്‌റ്റിസ് എന്‍.വി രമണ പറഞ്ഞത്.
നിയമനത്തിനുള‌ള പ്രമേയം പാസ്സാകുന്നതിന് മുന്‍പ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ചീഫ് ജസ്‌റ്റിസിന് വേണ്ടി സുപ്രീംകോടതി കൊളീജിയം തിരഞ്ഞെടുത്ത ഒന്‍പത് പേരുകളെ കുറിച്ചും. അവയില്‍ കര്‍ണാടക ഹൈക്കോടതി ജ‌ഡ്ജിയായ ജസ്‌റ്റിസ് ബി.വി നാഗരത്ന ഉള്‍പ്പടെയുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഈ വിഷയത്തിലാണ് ചീഫ് ജസ്‌റ്റിസ് ഇപ്പോള്‍ അതൃപ്‌തി അറിയിച്ചത്.
ജസ്‌റ്റിസ് നവീന്‍ സിന്‍ഹയുടെ വിരമിക്കല്‍ യോഗത്തില്‍ വച്ചാണ് ചീഫ് ജസ്‌റ്റിസ് വിമര്‍ശനം ഉന്നയിച്ചത്. ഓഗസ്‌റ്റ് 12ന് ജസ്‌റ്റിസ് ആര്‍.എഫ് നരിമാന്‍ വിരമിച്ചതോടെ സുപ്രീംകോടതി അംഗബലം 34ല്‍ നിന്ന് 25ആയി ചുരുങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

Related Articles

Back to top button