KeralaLatest

ഭിന്നശേഷി വിദ്യാർഥികൾക്കായി വൈറ്റ് ബോർഡ് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കം

“Manju”

ബിന്ദുലാൽ തൃശൂർ

വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾ ലളിതമാക്കി ഭിന്നശേഷിക്കാരായ വിദ്യാർഥികളിലെത്തിക്കുന്ന പഠന പദ്ധതിയായ വൈറ്റ് ബോർഡിന് തുടക്കം. പൊതുവിദ്യാലയങ്ങളിലെ മറ്റു വിദ്യാർഥികൾക്കൊപ്പം പരിമിതികൾ ഉള്ളവർക്കും ഓൺലൈൻ പഠനം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാഴ്ച പരിമിതി, ശ്രവണ പരിമിതി, ബുദ്ധി പരിമിതി, പഠന വൈകല്യം, സെറിബ്രൽ പാൾസി, ഓട്ടിസം എന്നിങ്ങനെ ഓരോ ഭിന്നശേഷി വിഭാഗക്കാർക്കും അനുയോജ്യമായ പഠനവിഭവങ്ങൾ പ്രത്യേകം തയ്യാറാക്കുന്നു.

സംസ്ഥാനതല ടൈംടേബിൾ അനുസരിച്ചാണ് ഓരോ കുട്ടിക്കും പഠനവിഭവങ്ങൾ ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഭാഷാ വിഷയങ്ങളും ശാസ്ത്രവിഷയങ്ങളും ആണ് ഉൾപ്പെടുത്തുക. പഠനവിഭവങ്ങൾ ടെലിഗ്രാം പ്ലാറ്റ്ഫോമിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ക്ലാസ്, വിഷയം, ഭിന്നശേഷി വിഭാഗം അനുസരിച്ച് വാട്സ്ആപ്പ് കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ കുട്ടിക്കും റിസോഴ്സ് അധ്യാപകാർക്കും പുറമേ രക്ഷിതാവും, ക്ലാസ് ടീച്ചറും, വിഷായാധ്യാപകരും അംഗങ്ങളാണ്. തുടർപഠനത്തിനായി ഓരോ ഭിന്നശേഷി വിഭാഗത്തിനും അനുയോജ്യമായ വർക്ക് ഷീറ്റുകളും കുട്ടികളുടെ വീടുകളിൽ എത്തിക്കും. ഫോണിലൂടെയും വിവരങ്ങൾ കൈമാറും. തൃശൂർ ജില്ലയിൽ 3700 വിദ്യാർഥികൾ പ്രത്യേക പരിഗണന അർഹിക്കുന്നവരായുണ്ട്. 220 അധ്യാപകരാണ് പഠന വിഭവങ്ങൾ ഒരുക്കുന്നത്

Related Articles

Back to top button