KeralaLatest

ലോക്ക് ഡൗണ്‍; ഇന്ന് തിരക്ക് നിയന്ത്രിക്കുമെന്ന് പോലീസ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്ന് ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു തരത്തിലുമുള്ള ലംഘനവും അനുവദിക്കില്ല. രണ്ട് മീറ്റര്‍ അകലം പാലിക്കാതെയും, സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരും. തിക്കും തിരക്കും ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ പരിശോധനകളും പട്രോളിങും ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ മെയ് 16 വരെയാണ് ലോക്ക് ഡൗണ്‍.

Related Articles

Back to top button