KeralaKottayamLatest

എല്ലാ കോളേജുകളിലും കൗണ്‍സിലിംഗ് സെല്ലുകള്‍: മന്ത്രി ആര്‍. ബിന്ദു

“Manju”

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കൗണ്‍സിലിംഗ് സെല്ലുകള്‍ എല്ലാ കോളേജുകളില്‍ ഉറപ്പാക്കും.

യുജിസി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തലയോലപ്പറമ്ബ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റസമ്മതം നടത്തി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേക് പൊലീസിന് നല്‍കിയ മൊഴി.

Related Articles

Check Also
Close
Back to top button