IndiaLatest

ഇന്ന് ലോക റേഡിയോ ദിനം

“Manju”

ഇന്ന് ലോക റേഡിയോ ദിനം. ദൃശ്യ മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും കടന്നുവരവ് വലിയതോതില്‍ ബാധിച്ചെങ്കിലും റേഡിയോ ഇന്നും പുതിയ രൂപങ്ങളില്‍ അതിജീവിക്കുന്നു. റേഡിയോ ഒരു കാലഘട്ടത്തിലെ ഗൃഹാതുരതയാണ്. ഒരു തലമുറയുടെ സമയം നിയന്ത്രിക്കുന്ന ഘടികാരമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെയും ജനപ്രിയ സോഷ്യല്‍ മീഡിയകളുടെയും കാലത്തു പോലും റേഡിയോ മികച്ച ആശയവിനിമയ മാധ്യമമായി തുടരുന്നു.

ഉള്‍നാടന്‍ ചായക്കടകളില്‍ ലോക വാര്‍ത്തകളെത്തിച്ച്‌, ഇഷ്ട ഗാനങ്ങള്‍ക്കായി കാതോര്‍ത്ത്, നാടകോത്സവ ങ്ങളിലൂടെ ആവേശം സൃഷ്ടിച്ച്‌, വീടുകളിലെ നിറസാന്നിധ്യമായി, ഒരു ജനതയുടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ കാലഘട്ടത്തിന്റെ പേരാണ് റേഡിയോ. പ്രക്ഷേപണം ചെയ്യുന്ന ഭാഷയുടെ വൈവിധ്യത്തില്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ റേഡിയോ സംഘടനയാണ് ആകാശവാണി.

റേഡിയോ ക്ലബ് ഓഫ് ബോംബെയുടെ നേതൃത്വത്തില്‍ 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഇത് 1956 വരെ ആള്‍ ഇന്ത്യ റേഡിയോ എന്ന് അറിയപ്പെട്ടിരുന്നെങ്കിലും പിന്നീട്‌ ആകാശവാണിയായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു.
23 അംഗീകൃത ഭാഷകളിലും 179 പ്രാദേശിക ഭാഷകളിലുമായി 420 റേഡിയോ നിലയങ്ങള്‍ വഴി രാജ്യത്തൊട്ടാകെ ആകാശവാണി ശ്രോതാക്കളില്‍ എത്തുന്നു.

Related Articles

Back to top button